കെഎസ്ആർടിസി പെൻഷൻ കിട്ടിയില്ല; വീട്ടമ്മ ആത്മഹത്യ ചെയ്തു

എറണാകുളം: കെഎസ്ആർടിസിയിലെ കുടുംബ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് പെൻഷൻ കിട്ടാത്തതിനെത്തുടർന്ന് ജീവനൊടുക്കിയത്.

ഭർത്താവ് മരിച്ചതിനെ തുടർന്ന് ലഭിച്ചിരുന്ന കുടുംബ പെൻഷനായിരുന്നു തങ്കമ്മയുടെ ഏക വരുമാന മാർഗം. കഴിഞ്ഞ അഞ്ച് മാസങ്ങളോളമായി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തങ്കമ്മയും മാനസിക വെല്ലുവിളി നേരിടുന്ന പ്രതിസന്ധിയിലാവുകയായിരുന്നു.

കെഎസ്ആർടിസിയിൽ മാസങ്ങളായി പെൻഷൻ മുടങ്ങിയതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്.

Post Your Comments

Close