ചികിത്സാ ചിലവ്; കെ മുരളീധരൻ കൈപ്പറ്റിയത് 26 ലക്ഷം

തിരുവനന്തപുരം: ‘ലക്ഷങ്ങൾ ചികിത്സാ റീഫണ്ട് നടത്തിയവരിൽ പ്രതിപക്ഷ എംഎൽഎമാർ മുന്നിൽ. എംഎൽഎമാരുടെ ചികിത്സയുടെ കണക്ക് വിവരങ്ങൾ ജനം ടിവിക്ക് ലഭിച്ചു. കൂടുതൽ തുക കൈപ്പറ്റിയത് കെ.മുരളിധരനാണ്.

20 മാസത്തിനിടയിൽ മുരളീധരൻ കൈപ്പറ്റിയത് ഇരുപത്തി ആറ് ലക്ഷത്തോളം രൂപ. പി.ടി തോമസ് കൈപ്പറ്റിയത് പത്തൊൻപത് ലക്ഷത്തോളം രൂപ. എം.കെ മുനീർ പത്ത് ലക്ഷം രൂപയോളവും കൈപ്പറ്റി. ‘ഖജനാവ് കൊള്ളക്കാർ’ അന്വേഷണ പരമ്പര ആരംഭിയ്ക്കുന്നു.

നേരത്തെ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ചികിത്സാ ചിലവ് സംബന്ധിച്ച രേഖകൾ ജനം ടിവി പുറത്തുവിട്ടിരുന്നു.  കണ്ണാടിയ്ക്ക് 28000 രൂപയുടെ ബില്ല് ഹാജരാക്കിയതും ഭർത്താവിന്റെ ചികിത്സാ ചിലവിനുള്ളിൽ പൊറോട്ടയുടെയും ഗോപി മഞ്ചൂരിയന്റെയും ബില്ല് ഉൾപ്പെടുത്തിയതും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതും വിവാദമായിരുന്നു.

ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുത്ത് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.

Post Your Comments

Close