സഭയുടെ ഭൂമി ഇടപാട് വിവാദം; വൈദികരും വിശ്വാസികളും ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കുന്നു

കൊച്ചി: അങ്കമാലി -കൊച്ചി അതിരൂപതയിലെ വൈദികരും വിശ്വാസികളും ചേര്‍ന്ന് പുതിയ സംഘടന രൂപീകരിക്കുന്നു. രൂപതയിലെ ഭൂമി ഇടപാട് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.

ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ഫോര്‍ട്രാന്‍സിപെരൻസി എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ഭൂമി ഇടപാടില്‍ തുടര്‍നടപടിയുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.

സംഘടനയുടെ പ്രഥമ യോഗം ഇന്നലെ കൊച്ചിയിൽ നടന്നു. ജോർജ് ആലഞ്ചേരി ആരോപണ വിധേയനായ ഭൂമിഇടപാടിൽ വിശ്വാസികളുടെ പണമാണ് നഷ്ടമായതെന്നും അതിനാൽ ഇത് വൈദികരുടെ മാത്രം പ്രശ്നമല്ലെന്നും പുതിയ സംഘടനയുടെ ഭാരവാഹികൾ പറയുന്നു.

ഭൂമി ഇടപാട് കേസ് ഒതുക്കി തീർത്താൽ പരസ്യമായ പ്രക്ഷോഭം നടത്താനാണ് സംഘടനയുടെ തീരുമാനം.

Post Your Comments

Close