സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരിന് ബാധ്യതയാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അടിസ്ഥാന സൌകര്യ വികസനത്തിൽ സ്വകാര്യ മേഖലയെ പങ്കാളിയാക്കണമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി തോമസ് ഐസക്കും ഇക്കാര്യം പരോക്ഷമായി പറഞ്ഞിരുന്നു. സാമ്പത്തിക മേഖല പ്രതിസന്ധിയിലാണെന്നും അതിൽ നിന്ന് മോചനം നേടാൻ വരുന്ന സംസ്ഥാന ബജറ്റിൽ നികുതി വർദ്ധന ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

Post Your Comments

Close