കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ഡെൽഹിയിലെയും ചെന്നൈയിലുമായി 5 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കാർത്തി ചിദംബരത്തിന്റെ സ്ഥാപനത്തിൽ റെയ്ഡ് നടത്തുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കാർത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു.

Post Your Comments

Close