ന്യൂഡൽഹി :ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേം പ്രഖ്യാപിച്ചതിനെതിരെ ഇന്ത്യ വോട്ടു ചെയ്തത് ഇന്ത്യ- ഇസ്രയേൽ ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് ഇസ്രയേൽ അംബാസഡർ ഡാനിയൽ കാർമൺ . യുഎന്നിലെ വോട്ടിനു ശേഷം ബന്ധം കൂടുതൽ ശക്തമാവുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 14 ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക പ്രഖ്യാപിച്ചതിനെതിരെയുള്ള പ്രമേയത്തിന് അനുകൂലമായി ഇന്ത്യ യു എന്നിൽ വോട്ടു ചെയ്തിരുന്നു. വോട്ട് പ്രധാനമാണെങ്കിലും അത് ഒരു കാരണവശാലും ഇന്ത്യ – ഇസ്രയേൽ ബന്ധത്തെ ബാധിക്കില്ലെന്ന് കാർമൺ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇസ്രയേലിൽ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇസ്രയേൽ മാദ്ധ്യമങ്ങളും സന്ദർശനത്തിന് വൻ പ്രാധാന്യം നൽകിയിരുന്നു.