അണ്ടർ 19 ലോകകപ്പ്; അഫ്ഗാന് മുന്നിൽ പാകിസ്ഥാൻ മുട്ടുമടക്കി

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന് ന്യൂസിലൻഡിൽ തുടക്കം. ആദ്യമത്സരത്തിൽ പാകിസ്ഥാനെ അഫ്‍ഗാനിസ്ഥാൻ കീഴടക്കി. പാകിസ്ഥാൻ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ മറികടന്നത്.

ആതിഥേയരായ ന്യൂസിലൻഡ് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി. 234 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു .

മറ്റൊരു മത്സരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ സിംബാബ്‍വെ പരാജയപ്പെടുത്തി. ഇന്ത്യയുടെ ആദ്യമത്സരം നാളെ ഓസ്ട്രേലിയക്കെതിരെയാണ്.

Shares 350

Post Your Comments

Close