മുംബൈ: ഏഴ് ഒഎന്‍ജിസി തൊഴിലാളികളുമായി പോയ ഓയില്‍ ആന്‍ഡ് നാച്വറല്‍ കോര്പ്പറേന് ലിമിറ്റഡിന്റെ ഹെലിക്കോപ്റ്റര്‍ മുംബൈയില്‍ തകര്‍ന്ന് വീണു.കാണാതായവരില്‍ രണ്ട് മലയാളികളും ഉണ്ടെന്നാണ് സൂചന.
ജൂഹു എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട പവന് ഹന്‍സ് വിമാനമാണ് തകര്‍ന്ന് വീണത്.രാവിലെ 10:58 ന് ഒഎന്‍ജിസി ഫീഡില്‍ എത്തേണ്ടിയിരുന്ന വിമാനം അവസാനമായി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുന്നത് 10:20 നാണ്.
കടലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.