ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍

ന്യൂഡല്‍ഹി:മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്,മദന്‍ ബി. ലോകൂര്‍,കുര്യന്‍ ജോസഫ് എന്നിവര്‍ വെളളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി.

കൃത്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് ജഡ്ജിമാര്‍ മാദ്ധ്യമങ്ങളുടെ മുന്നിലെത്തിയത്.വാര്‍ത്താസമ്മേളനം വിളിച്ചെങ്കില്‍ അവരോട് സാരവത്തായ എന്തെങ്കിലും പങ്കുവെയ്ക്കാന്‍ കഴിയണമായിരുന്നു.എന്നാല്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനം സുപ്രീംകോടതിയെ കുറിച്ച് ജനങ്ങളുടെ മനസ്സില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്താന്‍ മാത്രമാണ് ഉപകരിച്ചതെന്നെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു

ഈ സംശയത്തില്‍ പേരില്‍ രാജ്യത്തെമ്പാടുമുളള ജനങ്ങള്‍ സുപ്രീംകോടതിയെ കുറച്ച് തെറ്റായ നിഗമനങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു

വെളളിയാഴ്ചയാണ് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താ സമ്മേളനം നടത്തിയത്.

പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണ് ജഡ്ജിമാര്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.

Post Your Comments

Close