മുംബൈ വിമാനത്താവളത്തിൽ തീപിടുത്തം

മുംബൈ : മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിൽ തീപിടുത്തം. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

താഴത്തെ നിലയിലെ കോൺഫറൻസ് ഹോളിൽ നിന്നാണ് തീ പടർന്നത് . ഒന്നാമത്തെ നിലയിലേക്കും തീ പടർന്നു. ഗേറ്റ് നമ്പർ 9 നു സമീപത്തേക്കാണ് പടർന്നത്.

നഗരസഭയുടെ ദുരന്ത നിവാരണ സംഘവും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാണെന്നാണ് ‌റിപ്പോർട്ട്

Shares 139

Post Your Comments

Close