ഒഎന്‍ജിസി ഹെലിക്കോപ്റ്റര്‍ അപകടം : ഒരു മലയാളിയുടെ മൃതദേഹം കണ്ടെത്തി

മുംബൈ:ഏഴ് ഒഎന്‍ജിസി തൊഴിലാളികളുമായി പോയ ഓയില്‍ ആന്‍ഡ് നാച്വറല്‍ കോര്‍പ്പറേന്‍ ലിമിറ്റഡിന്റെ ഹെലിക്കോപ്റ്റര്‍ മുംബൈയില്‍ തകര്‍ന്ന് വീണ് മലയാളിയടക്കം നാല് പേര്‍ മരിച്ചു.

തൃശ്ശൂര്‍ ചാലക്കുടി സ്വദേശി വി.കെ ബാബുവാണ് മരിച്ച മലയാളി എന്നാണ് റിപ്പോര്‍ട്ട്.ഇയാളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് സൂചന.അഞ്ച് ഒഎന്‍ജിസി തൊഴിലാളികളും രണ്ട് പൈലറ്റുകളുമാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ജൂഹു എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട പവന്‍ ഹന്‍സ് വിമാനമാണ് തകര്‍ന്ന് വീണത്.രാവിലെ 10:58 ന് ഒഎന്‍ജിസി ഫീഡില്‍ എത്തേണ്ടിയിരുന്ന വിമാനം അവസാനമായി എയര്‍ ട്രാഫിക് കണ്ട്രോളുമായി ബന്ധപ്പെടുന്നത് 10:20 നാണ്

ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Shares 205

Post Your Comments

Close