ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍

തിരുവനന്തപുരം : ബോണക്കാട് കറിച്ചട്ടി മൊട്ടയില്‍ തീര്‍ത്ഥാടനം നടത്താന്‍ വനം വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

ഇതോടെ ലെത്തിന്‍ അതിരൂപതയ്ക്ക് തീര്‍തഥാടനത്തിന് വനംവകുപ്പ് അനുമതി നല്‍കിയെന്ന സഭയുടെ വാദം തെറ്റാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.

ബോണക്കാട് കുരിശുമല വിഷയത്തില്‍ വനം മന്ത്രി കെ രാജുവുമായി നടത്തിയ ചര്‍ച്ചയില്‍, കുരിശുമല തീര്‍ത്ഥാടനത്തിനും, ആരാധനയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കറിച്ചട്ടിമല വനഭൂമിയാണെന്നും, അവിടെ കുരിശ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിട്ടില്ലെന്നും രേഖകളിലുണ്ട്.

അതേസമയം കറിച്ചട്ടിമലയില്‍ കുരിശ് സ്ഥാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സഭ നേതൃത്വം ജനുവരി ഒന്നിന് മരക്കുരിശ് സ്ഥാപിച്ചതായും വനം വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതില്‍ വനം വകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Shares 403

Post Your Comments

Close