മഹാരാഷ്ട്രയിലെ ബോട്ട് അപകടം: രണ്ട് മരണം,ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മുംബൈ:മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥികളുമായി പോയ ബോട്ടു മുങ്ങി രണ്ട് കുട്ടികള്‍ മരിച്ചു.എട്ട് വിദ്യാര്‍ത്ഥികള്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

ബോട്ടില്‍ 40 കുട്ടികളാണ് ഉണ്ടായിരുന്നത്.ഇതില്‍ 34 കുട്ടികളെ രക്ഷപ്പെട്ടുത്തിയിരുന്നു.ഡഹാണുവിലെ മസൂളി സ്വദേശികളായ സോണല്‍ ഭഗ്‌വന്‍ സുരുതി, ജാന്‍വി ഹരീഷ് സുരുതി എന്നിവരാണ് മരിച്ചത്.

പോണ്ട സ്‌കൂളിലേയും പനര്‍കാ ജൂനിയര്‍ കോളേജിലേയും വിദ്യാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്.

ഡഹാണു തീരത്ത് നിന്ന് 20 മൈല്‍ അകലെയാണ് അപകടമുണ്ടായതെന്ന് കോസ്റ്റ ഗാര്‍ഡ് വ്യക്തമാക്കി.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Shares 112

Post Your Comments

Close