ശ്രീജിത്തിന് മുന്നില്‍ ഉത്തരംമുട്ടി രമേശ് ചെന്നിത്തല

തിരുവനന്തപുരം:പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം

ശ്രീജിത്തിന്റെ സമരം ആരംഭിച്ച് 764-ാം ദിവസമാണ് ചെന്നിത്തല സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സമരപ്പന്തലിലെത്തുന്നത്.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ശ്രീജിത്തിന്റെ സഹോദരന്‍ കൊലചെയ്യപ്പെട്ടത്.എന്നാല്‍ അന്ന് കേസില്‍ ഒരു നടപടിയുമെടുക്കാതെ ഇപ്പോള്‍ സമരത്തിന് പിന്തുണയുമായി വന്നതിനെതിരെയാണ് ശക്തമായ പ്രതിഷേധമുയര്‍ന്നത്.

രാത്രിയില്‍ അവിടെ കിടന്നാല്‍ കൊതുകു കടിക്കുമെന്നായിരുന്നു ചെന്നിത്തല ശ്രീജിത്തിനോട് അന്ന് പറഞ്ഞതെന്ന് ശ്രീജിത്തിന്റെ സുഹൃത്തുകള്‍ പറയുന്നു.ഇന്ന് ശ്രീജിത്തിനെ കാണാനെത്തിയ ചെന്നിത്തലയോട് ഇക്കാര്യം സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ ചെന്നിത്തല ദേഷ്യപ്പെടുകയാണ് ചെയ്തത്.ഇതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്.

Post Your Comments

Close