മുംബൈ:ഏഴ് ഒഎന്‍ജിസി തൊഴിലാളികളുമായി പോയ ഓയില്‍ ആന്‍ഡ് നാച്വറല്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ ഹെലിക്കോപ്റ്റര്‍ മുംബൈയില്‍ തകര്‍ന്ന് വീണ സംഭവത്തില്‍ അഞ്ചു പേര് മരിച്ചതായി സ്ഥിരീകരിച്ചു.ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒഎന്‍ജിസി ജനറല്‍ മാനേജര്‍മാരായ പങ്കജ് ഗാര്‍ഗ്, വി.കെ ബിന്ദുലാല്‍ ബാബു എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വി.കെ ബിന്ദുലാല്‍ ബാബു തൃശൂര്‍ ചാലക്കുടി സ്വദേശിയാണ്.
ഡെപ്യൂട്ടി മാനേജര്‍മാരായ ആര്.ശരവണന്.പി എന്‍ ശ്രീനിവാസന്,ജോസ് ആന്റണി,പൈലറ്റുമാരായ ക്യാപ്റ്റന്‍ രമേഷ്, വി.സി കടോജ് എന്നിവരായിരുന്ന ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റുളളവര്‍.
ജൂഹു എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട പവന് ഹന്‍സ് വിമാനമാണ് തകര്‍ന്ന് വീണത്.രാവിലെ 10:58 ന് ഒഎന്‍ജിസി ഫീഡില്‍ എത്തേണ്ടിയിരുന്ന വിമാനം അവസാനമായി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുന്നത് 10:20 നാണ്
തുടര്‍ന്ന് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.