ശബരിമലയില്‍ ഇന്ന് മകരജ്യോതി തെളിയും

പത്തനംതിട്ട:ശബരിമലയില്‍ ഇന്ന് മകരജ്യോതി തെളിയും
മകരജ്യോതി ദര്‍ശനയോഗ്യമായ ഇടങ്ങളെല്ലാം തീര്‍ത്ഥാടകര്‍ കയ്യടക്കിക്കഴിഞ്ഞു. പ്രാസാദ, ബിംബശുദ്ധിക്രിയകള്‍ കഴിഞ്ഞതോടെ സന്നിധാനവും മകരപൂജകള്‍ക്ക് സജ്ജമായി.

ഉച്ചയ്ക്ക് 1.47 നാണ് മകരസംക്രമ പൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും എത്തിച്ച മുദ്രയിലെ നെയ് ഉപയോഗിച്ചാണ് സംക്രമപൂജയില്‍ അഭിഷേകം. മകരസംക്രമസന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണഘോഷയാത്ര ഉച്ചയോടെ പമ്പയിലെത്തും.

ശബരീപീഠത്തിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. കൊടിമരച്ചുവട്ടിലെത്തിക്കുന്ന ആഭരണപേടകങ്ങള്‍ തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോകും.

പിന്നീട് സര്‍വ്വാഭരണ വിഭൂഷിതനായി അയ്യപ്പന്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. മാനത്ത് മകരസംക്രമ നക്ഷത്രം പ്രത്യക്ഷമാകുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

Post Your Comments

Close