പാനൂര്‍: കണ്ണൂര്‍ ജില്ലയിലെ സമാധാന ഉടമ്പടികള്‍ കാറ്റില്‍ പറത്തി പാനൂരില്‍ സിപിഎം പ്രകടനവും,പൊതുയോഗവും.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സി.വിഷ്ണുവിനെ വധിക്കുമെന്ന് പരസ്യ ഭീഷണി ഉയര്‍ത്തിയായിരുന്നു സി.പിഎം
പ്രകടനം.പാനൂരില്‍ സി പി എം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഭീഷണി മുദ്രാവാക്യം.
ജില്ലാകലക്ടര്‍ വിളിച്ചു ചേര്‍ത്ത ഉഭയകക്ഷി സമാധാന ചര്‍ച്ചയില്‍ ജില്ലയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിയോ,പ്രസംഗമോ പാടില്ലെന്നും അങ്ങിനെ നടന്നാല്‍ കേസെടുക്കുമെന്നും കലക്ടര്‍ അറിയിച്ചതാണ്.ഇതു ലംഘിച്ചാണ് പ്രകടനം നടത്തിയിരിക്കുന്നത്.
കൂറ്റേരിയിലെ വിഷ്ണു ചെറ്റേ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു,നീ മരിച്ച മൂന്നാം നാള് നിന്റെ ചുണ്ടിലെ ചിരിമായും, തുടങ്ങിയ മുദ്രാവാക്യമാണ് പ്രകടനത്തില്‍ ഉയര്‍ന്നത്.സമാധാന കമ്മറ്റിയില്‍ ഒപ്പുവെച്ച ജില്ലാസെക്രട്ടറി പി.ജയരാജന് അടക്കം സന്നിഹിതനായിരുന്ന പരിപാടിക്ക് മുന്നോടിയായി നടന്ന പരിപാടിയിലായിരുന്നു ഭീഷണി.
ആര്‍എസ്എസ് അക്രമം നടത്തുന്നൂവെന്ന പ്രചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിലുടനീളം തെറിവിളിയും,ഭീഷണിയുമായിരുന്നു. നാലു ഭാഗങ്ങളില്‍ നിന്നുമായി വന്ന പ്രകടനം ബസ്റ്റാന്‍ഡില്‍ സമാപിച്ചു.പൊതുയോഗം ഉദ്ഘാടനം ചെയ്തത് സി.പിഎം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു