വ്രതം നോറ്റ് കന്നി മാളികപ്പുറമായി മലയാളത്തിന്റെ വാനമ്പാടി

പത്തനംതിട്ട:നാല്‍പത്തിയൊന്ന് നാള്‍ വ്രതം നോറ്റ് കന്നി മാളികപ്പുറമായാണ് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്ര സന്നിധാനത്തെത്തിയത്.

തിരുവനന്തപുരം തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണ് യാത്ര ആരംഭിച്ചത്.

ഭഗവാന്റെ സന്നിധിയില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും മല ചവിട്ടാനായി മാലയിട്ട അന്നു മുതല്‍ വല്ലാത്ത ആകാംക്ഷയായിരുന്നുവെന്നും ചിത്ര പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കൂടിയായിരുന്നു ചിത്രയുടെ ആദ്യ ശബരിമല യാത്ര.

Shares 12K

Post Your Comments

Close