ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി:ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും.ജനുവരി 14 മുതല്‍ 20 വരെ നീണ്ടു നില്‍ക്കുന്ന 6 ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെയുളള നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.

ഉന്നതല നയതന്ത്ര ചര്‍ച്ചകള്‍ക്കൊപ്പം വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഒന്‍പതോളം കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പ് വെയ്ക്കും

ഐഎസ് അടക്കമുളള ഭീകരസംഘടനകള്‍ ഉയര്‍ത്തുന്ന ഭീക്ഷണി, അതിര്‍ത്തി സുരക്ഷ സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ നെതന്യാഹുവിന്റെ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും

അമേരിക്കന്‍ എംബസി ഇസ്രയേലിലെ ജറുസലേമിലേക്ക് മാറ്റിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യ വോട്ട് ചെയ്തതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഇസ്രയേല്‍ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദുമായി പാകിസ്ഥാനിലെ പാലസ്തീന്‍ പ്രതിനിധി വേദി പങ്കിട്ടത് ഇന്ത്യയുടെ ഭാവി നിലപാടുകളെ നിര്‍ണായകമായി സ്വാധീനിക്കുമോ എന്നതും നെതന്യാഹുവിന്റെ സന്ദര്‍ശനത്തോടെ വ്യക്തമാകും

സാമ്പത്തിക വ്യാവസായിക രംഗത്തെ നൂറിലധികം സംരംഭകരും നെതന്യാഹുവിനൊപ്പം ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഉണ്ടാകും

Post Your Comments

Close