കൊച്ചി കവര്‍ച്ച കേസ്:നസീര്‍ ഖാന്റെ മരുമകന്‍ ഷമീം അറസ്റ്റില്‍

കൊച്ചി :കൊച്ചി കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മുഖ്യ ആസൂത്രകന്‍ നസീര്‍ഖാന്റെ മരുമകന്‍ ഷമീം ആണ് പിടിയിലായത്.

കൊച്ചിയില്‍ വീട്ടുകാരെ ബന്ദികളാക്കി വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ ഇയാള്‍ സഹായിച്ചിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം മുഖ്യപ്രതി നൂര്‍ഖാന്‍ എന്ന നസീര്‍ഖാന്റെ ഫോണ്‍ സൂക്ഷിച്ചിരുന്നത് ഷെമീമായിരുന്നു. . ഇയാള്‍ വഴി മറ്റു പ്രതികളിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം ഡല്‍ഹിയില്‍ അറസ്റ്റിലായ അര്‍ഷാദ്, ഷെഹ്‌സാദ്, റോണി എന്നിവരെ കൊച്ചിയിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്.
.
ട്രാന്‍സിറ്റ് വാറണ്ട് അനുസരിച്ച് പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയാല്‍ മതി. എന്നാല്‍ എത്രയും വേഗം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പൊലിസ് നീക്കം.

മുഖ്യപ്രതി നസീര്‍ഖാന്‍ ബംഗ്ലാദേശിലേക്ക് കടന്നുവെന്നാണ് സംശയം. ഇവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള പശ്ചിമബംഗാള്‍ ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് മറ്റൊരു പൊലീസ് സംഘം തിരച്ചില്‍ നടത്തുന്നുണ്ട്.

ദില്ലിയില്‍ നിന്നും പിടികൂടിയ പ്രതികളില്‍ നിന്നും കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഡിസംബര്‍ 15ന് പുലര്‍ച്ചെ എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇസ്മയിലിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘം അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നിരുന്നു.

പിറ്റേന്ന് തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് കുമാറിനെ തലയ്ക്കടിച്ച് വീഴ്ത്തി വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയുമാണ് സംഘം കവര്‍ന്നത്.

Shares 988

Post Your Comments

Close