ഇന്ന് മഹാശ്വേതാദേവിയുടെ 92-ാം പിറന്നാള്‍; ആദരമര്‍പ്പിച്ച് ഗൂഗിള്‍

പ്രശ്‌സത എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാദേവിയുടെ 92-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഗൂഗിള്‍. ഇന്നത്തെ ഗൂഗിള്‍ ഡൂഡിലില്‍ ചിത്രീകരിച്ചിരിക്കുന്നത് മഹാശ്വേതാദേവിയുടെ ചിത്രമാണ്.

മഹാശ്വേതാദേവിക്ക് സാഹിത്യത്തിനോടും സമൂഹിക സേവനത്തിനോടുമുളള ഇഷ്ടമാണ് ഡൂഡിലൂടെ ഗൂഗിള്‍ വരച്ചുകാട്ടിയിരിക്കുന്നത്.

1926-ല്‍ ധാക്കയിലാണ് മഹാശ്വേതാദേവി ജനിച്ചത്.കവി മനീഷ് ഘട്ടകാണ് പിതാവ്.മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു.

ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദവും കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് അതെ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

പിന്നീട് പ്രശ്‌സത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചു.പ്രശ്ത ബംഗാളി എഴുത്തുകാരനായ നാബുരന്‍ ഭട്ടാചാര്യ മകനാണ്.

സാമൂഹിക അസമത്വത്തിനും വിവേചനത്തിനും പട്ടിണിക്കുമെതിരെ തന്റെ തൂലിക ചലിപ്പിച്ച മഹാശ്വേതാദേവി ആദിവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ഏറെ നാള്‍ പോരാടി.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അവര്‍ കേരളത്തിലെത്തി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.

ഹജാര്‍ ചുരാഷിര്‍ മാ, അഗ്നി ഗര്‍ഭ, ആരേണ്യര്‍ അധികാര്‍, ബ്യാധ് ഖണ്ട, ചോട്ടി മുണ്ട, ബാഷി ടുണ്ടു എന്നിവയാണ് പ്രധാന കൃതികള്‍.അഞ്ച് കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്

Shares 608

Post Your Comments

Close