ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതി 17 ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭരണ ഘടനാ ബെഞ്ച് 17ാം തീയതി വാദം കേള്‍ക്കും. അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക.

ആധാറിന്റെ ഭരണ ഘടനാ സാധുത, സ്വവര്‍ഗരതി തുടങ്ങിയ വിഷയങ്ങളിലും 17-ാം തീയതി മുതല്‍ വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഭരണ ഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്.

ഇത് സംബന്ധിച്ച സുപ്രീം കോടതി രജിസ്ട്രാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.ശബരിമല യുവതി പ്രവേശനം അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് പരിഗണിക്കുമെന്നാണ് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നുത്.

ബെഞ്ചിലെ അംഗങ്ങളേയും ചീഫ് ജസ്റ്റിസാകും തീരുമാനിക്കുക. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ 25, 26 വകുപ്പുകളുടെ അടിസ്ഥാനത്തില്‍ ശബരിമലയിലെ യുവതി പ്രവേശന വിഷയം തീര്‍പ്പാക്കാനാണ് സുപ്രീംകോടതി നേരത്തെ തിരുമാനിച്ചത്.

ഇതിന് ഭരണഘടനയുടെ ഗാഢമായ വ്യാഖ്യാനം വേണമെന്ന് കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണ ഘടനാ ബെഞ്ച് രൂപീകരിക്കാന്‍ തീരുമാനിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാറിന്റെ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

അതേസമയം ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം ബാര്‍ കൗണ്‍സില്‍ രൂപീകരിച്ച ഏഴംഗ സമിതിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്

Shares 153

Post Your Comments

Close