വിടവാങ്ങിയത് ഉപനിഷത് വ്യാഖ്യാനത്തിന് ലാളിത്യത്തിന്‍റെ ഭാഷ്യം ചമച്ച പണ്ഡിതന്‍

തൃശൂര്‍: ഉപനിഷത് വ്യാഖ്യാതാവും ഗ്രന്ഥകാരനുമായ ചേലക്കര വടക്കേ താമറ്റൂര്‍ ശിവശങ്കരന്‍ നായര്‍ വിടവാങ്ങി.89 വയസ്സായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം.ഉപനിഷത് സംബന്ധമായ നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. രാവിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കരിച്ചു .

ഉപനിഷത് വ്യാഖ്യാനത്തിനു ലാളിത്യത്തിന്റെ ഭാഷ്യം ചമച്ച പണ്ഡിതനായിരുന്നു അന്തരിച്ച ശിവശങ്കരന്‍ നായര്‍. ഉപനിഷത് സംബന്ധമായി നിരവധി ഗ്രനഥങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വിശ്രമ ജീവിതത്തിലായിരുന്നു.

ചേലക്കര വടക്കേ താമറ്റൂര്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച് മൃതദേഹത്തില്‍ നാനാ തുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എ നാഗേഷ് , ജനം ടിവിക്കു വേണ്ടി ഡയറക്‌ടര്‍ സജീവന്‍ പറമ്പില്‍ ,റീജിയണല്‍ മാനേജര്‍ തിരൂര്‍ രവീന്ദ്രന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഇക്കഴിഞ്ഞ ദിവസം ശിവശങ്കരന്‍ നായര്‍ രചിച്ച മഹാഭാരതം ഗദ്യ ആഖ്യാനം പ്രകാശനം ചെയ്തിരുന്നു.

Shares 561

Post Your Comments

Close