അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം

വെല്ലിങ്ടണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം.ഓസ്‌ട്രേലിയയെ 100 റണ്‍സിനാണ് രാഹുല്‍ ദ്രാവിഡിന്റെ സംഘം തകര്‍ത്തത്.

329 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 42.5 ഓവറില്‍ 228 റണ്‍സിന് പുറത്തായി.

ഇന്ത്യയ്ക്കായി ശിവം മാവിയും നാഗര്‍കോട്ടിയും മൂന്ന് വീതം വിക്കറ്റ്് വീഴ്ത്തി.73 റണ്‍സെടുത്ത ജാക്ക് എഡ്വേര്‍ഡ്‌സ് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 328 റണ്‍സെടുത്തത്.

നായകന്‍ പൃഥി ഷാ,മന്‍ജോത് കല്‍റാ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.94 റണ്‍സെടുത്ത പൃഥി ഷായാണ് കളിയിലെ താരം

Shares 576

Post Your Comments

Close