അര്‍ധരാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതെ കെഎസ്ആര്‍ടിസി:എംഡി വിശദീകരണം തേടി

കോഴിക്കോട്: പുലര്‍ച്ചെ 2 മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ടയിടത്ത് ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കെ.എസ്.ആര്‍.ടി സി എം.ഡി വിശദീകരണം ആവശ്യപ്പെട്ടു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെ.എസ.ആര്‍.ടി,സി മാനേജിങ് ഡയറക്ടര്‍ എ ഹേമചന്ദ്രന്‍ വിശദീകരണം തേടി. കെഎസ്ആര്‍ടിസി എക്‌സിക്യു്ട്ടീവ് ഡയറക്റ്ററോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

ശനിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് പയ്യോളിയിലാണ് ഒറ്റയ്ക്ക് യാത്ര ചെയ്ത പതിനേഴ് വയസ്സുളള വിദ്യാര്‍ത്ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതെ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് മുന്നോട്ട് പോയത്.കോട്ടയം പാലായില്‍ നിന്ന് എന്‍ട്രന്‍സ് കോച്ചിംഗിങ് ക്ലാസിനു ശേഷം മടങ്ങി വരികയായിരുന്നു കുട്ടി.

കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസര്‍ഗോട്ടേക്കാണെന്ന് മനസിലായത്.ബസില്‍ കയറിയ തനിക്ക് അബദ്ധം പറ്റിയ വിവരം കുട്ടി പയ്യോളിയില്‍ കാത്തു നിന്ന പിതാവിനെ അറിയിച്ചു.തുടര്‍ന്ന് പിതാവ് പോലീസിനെ വിവരമറിയിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ടൗണിലെത്തി ബസിന് കൈകാണിച്ചു.എന്നാല്‍ ബസ് നിര്‍ത്തിയില്ല.ഉടനെ മൂരാട് പാലത്തില്‍ ഡ്യൂട്ടിയിലുളള പോലീസുകാരനെ വിവരം അറിയിച്ചു.കൈകാണിച്ചിട്ട് അവിടെയും ബസ് നിര്‍ത്തിയില്ല.

ഇതേതുടര്‍ന്ന് ദേശീയ പാതയില്‍ ചോമ്പാല പോലീസ് കുഞ്ഞിപ്പളളിയില്‍ വെച്ച് പോലീസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു

Shares 807

Post Your Comments

Close