ദർശന സാഫല്യമായി മകരജ്യോതി

സന്നിധാനം: ഭക്തലക്ഷങ്ങൾക്ക് ദർശന സാഫല്യമായി മകരജ്യോതി ദർശനം. ശരണ മന്ത്രങ്ങലാൽ മുഖരിതമായ അന്തരീക്ഷത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്.

മകരജ്യോതി ദർശനത്തിനായി ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് സന്നിധാനത്തെത്തിയത്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ആറരയോടെ സന്നിധാനത്തെത്തി. തുടർന്നായിരുന്നു തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന.

Post Your Comments

Close