ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറയും ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ത്യയും ഇസ്രയേലും ഇന്നലെ 9 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു.സൈബര്‍ സുരക്ഷ , സിനിമ തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും സഹകരണം വര്‍ദ്ധിപ്പിക്കുക.
ആറു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ നെതന്യാഹു ആഗ്ര , ഗുജറാത്ത് , മുംബൈ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും
ഇന്ത്യയിലെത്തിയ നെതന്യാഹുവിനെ പ്രോട്ടോക്കോള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു.മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തില്‍ നെതന്യാഹുവും പ്രോട്ടോക്കോള്‍ മാറ്റിവെച്ച് നേരിട്ടെത്തി സ്വീകരിച്ചിരുന്നു. അതിനു ശേഷം ആറുമാസം കഴിഞ്ഞാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത് .
ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2002 ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഷിമോണ്‍ പെരസായിരുന്നു ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി.