കാബൂള്‍:അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിയിലേക്ക് റോക്കറ്റ് ആക്രമണം.വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച വെകിട്ടായിരുന്നു സംഭവം.ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
എംബസി വളപ്പിലെ ഒരു കെട്ടിടത്തിന് നേരിയ കേടുപാട് സംഭവിച്ചിട്ടുണ്ട്.എന്നാല്‍ ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.