ചെന്നൈ : തന്റെ ജന്മദിനത്തിൽ സ്വന്തമായി ഒരു രാഷ്ട്രീയപാർട്ടി ,അതാണ് കമൽ ഹാസൻ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 21നാകും പ്രഖ്യാപനം ഉണ്ടാകുക. പ്രഖ്യാപനത്തിന് മുന്നോടിയായി തമിഴ്നാട്ടിൽ പര്യടനം നടത്താനും ഉലകനായകൻ തീരുമാനിച്ചുകഴിഞ്ഞു. ജന്മനാടായ രാമനാഥപുരത്തു നിന്ന് ആരംഭിക്കുന്ന പര്യടനം മധുര, ഡിണ്ടിഗൽ, ശിവഗംഗ എന്നീ ജില്ലകളിലും ഉണ്ടാകും. രാമനാഥപുരത്തു വെച്ചാണ് പാർട്ടിയുടെ ഔദ്യോകിക പേര് പ്രഖ്യാപിക്കുക. രാഷ്ട്രീയ പാർട്ടിയുടെ പേരു പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ തന്റെ പാർട്ടി നയങ്ങളും കമൽ ഹാസന് ജനങ്ങളോട് പറയും.
തമിഴ്നാട് രാഷ്ട്രീയത്തിൽ കുറച്ചുകാലങ്ങളായി നിലനിൽക്കുന്ന മാറ്റമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ചാണു താന്‍ രംഗത്തിറങ്ങുന്നത്. സംസ്ഥാന പര്യടനം കൊണ്ടു ലക്ഷ്യമിടുന്നത് ഇതാണ് എന്നും കമൽ പറയാതെ പറയുന്നു. അവരുടെ പ്രശ്നങ്ങൾകണ്ടറിയാനും കൂടിയാണ് സംസ്ഥാനവ്യാപകമായി പര്യടനം നടത്തുന്നതെന്നാണ് വിവരം. ഗ്ലാമർ പരിവേഷത്തിനോ വിപ്ലവമുണ്ടാക്കാനോ അല്ല പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നത്. പല കാര്യങ്ങളെയും ചോദ്യം ചെയ്യാന്‍ തമിഴ്നാട്ടിലെ ജനങ്ങൾ തയ്യാറാകണം . സംസ്ഥാനത്തെ ക്ഷേമപ്രവർത്തനങ്ങളും ഭരണനിർവ്വഹണവും ഉയർത്തിക്കൊണ്ടുവരണം എന്നും കമൽ ആവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തേയും രാജ്യത്തേയും ശക്തമാക്കാന്‍ തനിക്കൊപ്പം ചേരാന്‍ ഇതിനോടകം കമൽ ജനങ്ങളെ ക്ഷണിച്ചു കഴിഞ്ഞു.