ബാർ കോഴക്കേസിൽ നിന്നും കുറ്റ വിമുക്തനാക്കി മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള സിപിഎമ്മിൻെറ നീക്കമാണ് വിജിലൻസിൻെറ മലക്കം മറിച്ചിലിന് പിന്നിലെന്ന ആക്ഷേപം ശക്തമാകുന്നു.പ്രതിപക്ഷത്തിരുന്നപ്പോൾ തെളിവുകളുണ്ടെന്ന് വാദിച്ച കേസാണ് ഒത്ത് തീർപ്പിൻെറ ഭാഗമായി അവസാനിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നത്.കേസിൽ കക്ഷി ചേർന്ന വിഎസിൻെറ നിലപാട് ഇനി നിർണ്ണായകമാകും .
ബാർ കോഴക്കേസിലെ അന്തിമ റിപ്പോർട്ടിലാണ് തെളിവുകളില്ലെന്ന് വിജിലൻസ് അറിയിച്ചത്.കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതിയിൽ വിജിലൻസ് അറിയിച്ചു .
https://www.youtube.com/watch?v=2R1kGBf8Qyw&t=24s