മുംബൈ: ഐഎസ്എല്ലിൽ ബംഗളൂരു എഫ് സിക്ക് ജയം. മുംബൈയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബെംഗളൂരു തകർത്തത്. സുനിൽ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവിലാണ് ബംഗളൂരുവിന്റെ ജയം.
43, 52 മിനിട്ടുകളിലാണ് ഛേത്രി മുംബൈ വലകുലുക്കിയത്. മിക്കുവിന്റെ വകയായിരുന്നു മൂന്നാം ഗോൾ. ലിയോ കോസ്റ്റ മുംബൈക്കായി ഗോൾ മടക്കി.
ജയത്തോടെ 21 പോയിന്റുമായി ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.