അമേരിക്കൻ സേന സിറിയയിൽ തുടരും. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ ഐഎസ് സാന്നിദ്ധ്യം പൂർണ്ണമായും ഇല്ലാതാക്കിയ ശേഷമെ അമേരിക്കൻ സേന സിറിയയിൽ നിന്ന് പിന്മാറുകയുളളു.
രാജ്യത്തെ നിലവിലെ സ്ഥിതി ആശാവഹമാണ്. അധികം വൈകാതെ തന്നെ സിറിയയിൽ സമാധാനം പുന:സ്ഥാപിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും റെക്സ് ടില്ലേഴ്സൺ പ്രത്യാശ പ്രകടിപ്പിച്ചു.
അമേരിക്കയുടെ സിറിയൻ നയം വ്യക്തമാക്കുന്നതിനിടെയായിരുന്നു പ്രതികരണം.