തിരുവനന്തപുരം: ശ്രീജിവിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണത്തിനുളള വിജ്ഞാപനം ഇറങ്ങി. വിജ്ഞാപനത്തിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു.
വിജ്ഞാപനം സമരപ്പന്തലിൽ എത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ കൈമാറി.
അതേസമയം, അന്വേഷണത്തിന്റെ ആദ്യഘട്ട നടപടി ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന സർക്കാർ സ്വീകരിച്ചത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണെന്നും ശ്രീജിത്ത് പ്രതികരിച്ചു.