കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്നെന്ന ദിലീപിന്റെ പരാതിയിൽ അന്വേഷണമില്ല. അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് നൽകും. കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാൻ ജാഗ്രത വേണമെന്നും കോടതി നിരീക്ഷിച്ചു.
കുറ്റപത്രത്തിൽ പറയുന്ന പലകാര്യങ്ങളും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നുവെന്നും, പോലീസാണ് കുറ്റപത്രം ചോർത്തിയതെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കേസിലെ പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു.