ന്യൂഡല്‍ഹി:തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കുര്യന് ജോസഫ് പിന്മാറി.ഇത് മൂന്നാമത്തെ ജഡ്ജിയാണ് തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നത്.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടും ഹൈക്കോടതി പരാമര്‍ശവും നീക്കണമെന്നും കലക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍ നടപടി സേറ്റ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഇതിന് മുമ്പ് ജസ്റ്റിസ് അഭയ് മനോഹര്‍ സാത്രെ,ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍ എന്നിവര്‍
കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
അതേസമയം കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി കോട്ടയം വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്കി.