കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് പൊതുമാപ്പ് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് രാജ്യത്തുള്ള അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.
രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസ അനുമതി രേഖ നിയമവിധേയമാക്കാമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബാഹ് വ്യക്തമാക്കി.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഫെബ്രുവരി 22 ന് ശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇത്തരക്കാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇവരെ പിടികൂടി നാടുകടത്തിയാല്‍ പിന്നീട് രാജ്യത്തേക്ക് തിരിച്ച് വരാനും കഴിയില്ല. കുവൈറ്റില്‍ ഏകദേശം ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.
ഇതില്‍ നിരവധി മലയാളികള്‍ ഉള്‍പ്പെടെ 30,000ത്തോളം ഇന്ത്യക്കാരുമുണ്ട്. 2011ന് ശേഷം ആദ്യമായാണ് കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവുണ്ടാവുന്നത്. അതുകൊണ്ടു തന്നെ ഇതൊരു സുവര്‍ണാവസരമായി കണക്കാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് ഏറെനാളായി സൂചനകള്‍ ഉണ്ടായിരുന്നു.