ദുബായ് : വിമാനത്താവളത്തിൽ മൂന്നു വയസ്സുകാരിയായ മകളെ മറന്ന് വച്ച കുടുംബം. ദുബായ് എയർപോർട്ടിൽ വിമാനമിറങ്ങിയ പാകിസ്ഥാനി കുടുംബമാണ് കുഞ്ഞിനെ മറന്ന് തിരക്കിട്ട് യാത്രാ നടപടികൾ പൂർത്തിയാക്കി അൽ ഐനിലെ വീട്ടിലേക്ക് പോയത്.
രണ്ടു വാഹനങ്ങളിലായി വീട്ടിലേക്ക് പോയവർ കരുതിയത് കുഞ്ഞ് മറ്റേ വാഹനത്തിൽ ഉണ്ടാകുമെന്നായിരുന്നു.
വിമാനത്താവളത്തിലെ ക്യാമറ നിരീക്ഷിക്കവേയാണ് തനിച്ചു നിന്ന കുഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്.തുടർന്ന് യാത്രക്കാരുടെ നമ്പർ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു.വിമാനത്താവളത്തിൽ നിന്നും വിളി വരുന്നതു വരെ കുഞ്ഞ് കൂടെയില്ലെന്ന വിവരം വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല.ഒടുവിൽ മൂന്ന് മണിക്കൂറിനു ശേഷം വീട്ടുകാരെത്തി കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയി.