പൂനെ: ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുന്നു. പൂനെ സിറ്റി എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്.
ഗുജോൺ ബാൽഡ്വിൻസൺ, വിക്ടർ ഫോർസാഡ എന്നിവരുടെ വരവ് ടീമിന് പുതുജീവനേകും. 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ലീഗിൽ ഏഴാം സ്ഥാനത്താണ്. തോൽവി നേരിട്ടാൽ പ്ലേ ഓഫ് സാധ്യതകൾ തുലാസിലാകും.
22 പോയിന്റുള്ള പൂനെയ്ക്ക് ഇന്ന് ജയിക്കാനായാൽ ഒന്നാംസ്ഥാനെത്തെത്താം. രാത്രി എട്ടിന് പൂനെയിലാണ് മത്സരം.