മൗണ്ട് മൗഗ്നൂയി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് 217 റണ്‍സ് വിജയ ലക്ഷ്യം. ഓസ്ട്രേലിയ 47.2ഓവറില്‍ 216 റണ്‍സിന് പുറത്തായി. 76 റണ്‍സ് എടുത്ത ജൊനാഥന് മെര്‍ലോ ആണ് ഓസിസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കു വേണ്ടി ഇഷാന് പോറെല്‍, അനുകുല്‍ റോയി, കമലേഷ് നാഗര്‍കോട്ടി, ശിവ സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ശിവം മാവി ഒരു വിക്കറ്റ് നേടി.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ നാലാം കിരീടമാണ് പൃഥ്വി ഷായും സംഘവും ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമുകളാണ് ഇന്ത്യയുടേതും ഓസ്ട്രേലിയയുടേതും. മൂന്നു വീതം കിരീടങ്ങള്‍ ഇരു ടീമുകളും കരസ്ഥമാക്കിയിട്ടുണ്ട്. മത്സരത്തില്‍ ജയിക്കാനായാല്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീം എന്ന റെക്കോര്‍ഡ് ഇന്ത്യക്ക് സ്വന്തമാകും.