കൃത്രിമ ചെവി വികസിപ്പിച്ചെടുത്ത് ചെന്നൈയിലെ സിംസ് ഹോസ്പിറ്റൽ.എസ് ആർ എം സർവകലാശാലയുമായി ചേർന്നാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.ലാബിൽ വച്ച് ചെവികൾ വികസിപ്പിച്ചതായി ആശുപത്രി വൃത്തങ്ങളാണ് അറിയിച്ചത്.
തുടക്കമെന്ന നിലയിൽ മൃഗങ്ങളിലാണ് പരീക്ഷണം നടത്തിയത്. കോശങ്ങൾ ഉപയോഗിച്ച് ലബോറട്ടറിയിൽ സൃഷ്ടിച്ചെടുത്ത ചെവികൾ 3 ഡി പ്രിന്റിംഗ് ബയോഡിഗ്രെയിഡബിൾ മോൾഡിനൊപ്പം ചേർത്താണ് കാതുകൾ നിർമ്മിച്ചത്.പിന്നീടത് എലികളിൽ വച്ച് പിടിപ്പിച്ചു.
മനുഷ്യ വർഗ്ഗത്തിന് പ്രയോജനകരമാകും വിധത്തിൽ പരീക്ഷണങ്ങൾ തുടരാനാണ് തീരുമാനമെന്ന് സിംസ് ഹോസ്പിറ്റൽ എം ഡി ഡോക്ടർ കെ. ശ്രീധർ പറഞ്ഞു.
പിറവിയിൽ തന്നെ കേൾവി ശക്തി നഷ്ടപ്പെട്ടവർക്കാണ് കൃത്രിമ ചെവി ഫലപ്രദമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് അഞ്ചു കുട്ടികൾക്ക് ലാബിൽ വികസിപ്പിച്ച ചെവികൾ വച്ച് പിടിപ്പിച്ച് ചൈന ലോക ശ്രദ്ധ പിടിച്ചു പറ്റിയത്.