റിയാദ് : സൗദി അറേബ്യയുടെ പൈതൃകോൽസവത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥിയാകും.
റിയാദിലെത്തിയ സുഷമാ സ്വരാജിനെ നാഷണൽ കാർഡ് മന്ത്രി ഖാലിദ് ബിൻ അബ്ദുൾ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.
റിയാദ് ഇന്ത്യൻ ബോയ്സ് സ്ക്കൂളിൽ നടന്ന ചടങ്ങിലും സുഷമ പങ്കെടുക്കുന്നുണ്ട്.
പൈതൃകോൽസവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഇന്ത്യൻ പവലിയൻ മുഖ്യ ആകർഷണമാകും.എംബസി
ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പവലിയന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.
ഉദ്ഘാടനത്തിനു ശേഷം സൽമാൻ രാജാവും പവലിയൻ സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.നാഷണൽ ഗാർഡിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.