മസ്ക്കറ്റ് : മോദിക്കായി ഊഷ്മള സ്വീകരണമൊരുക്കി ഒമാൻ ഭരണകൂടം.
മസ്ക്കറ്റിലെ റോയൽ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹമൂദ് അൽ സയിദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
എട്ട് മണിയോടെ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിൽ അദ്ദേഹം മുപ്പതിനായിരത്തോളം വരുന്ന ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും.
ഇതിന് ശേഷം ഒമാന്‍ സര്‍ക്കാര്‍ നല്കുന്ന ഔഗ്യാഗിക വിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ ഒമാനിലെ വ്യവസായ സമൂഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്റ്ഡ് മോസ്ക്, മസ്കറ്റിലെ 200 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും.