Movie

ആടുതോമയുടെ ലോറിയിൽ വിവാഹമാഘോഷിച്ച് ജെറിയും,സാറയും

ഓട്ടക്കാലണയായ ആടുതോമയുടെ ലോറിയിലും വിവാഹസത്ക്കാര വേദിയിലെത്തിയ ദമ്പതികൾ. അത് മറ്റാരുമല്ല ചിത്രത്തിന്റെ സംവിധായകൻ ഭദ്രന്റെ മകൻ ജെറിയും,വധു സാറയുമാണ്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിൽ നായക കഥാപാത്രമായ ആടുതോമയോളം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു ആ ലോറിയും.

പാലാ കത്തിഡ്രലിൽ നടന്ന വിവാഹശേഷമാണ് സെന്റ് തോമസ് കോളജ് സ്വിമ്മിങ് പൂൾ ഓഡിറ്റോഡിയത്തിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്താൻ ജെറിയും,സാറയും ആടുതോമയുടെ ലോറി തെരഞ്ഞെടുത്തത്.

തുടക്കത്തിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളും,സുഹൃത്തുക്കളും ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവരും ആ സന്തോഷത്തിൽ പങ്കാളികളായി.

ചിത്രത്തിൽ മോഹൻലാലിനൊപ്പം ലോറിയിൽ ഉർവശി യാത്ര ചെയ്തപോലെയായിരുന്നു ഇരുവരുടെയും വേദിയിലേക്കുള്ള വരവ്.

അലങ്കരിച്ച ലോറിയിലെ നവ വധൂവരന്മാരുടെ യാത്ര കണ്ട നാട്ടുകാർക്കും കൗതുകമായിരുന്നു. ഏതായാലും മകന്റെ വിവാഹ സൽക്കാരവും,സ്ഫടികം സിനിമയുടെ രജത ജൂബിലി ആഘോഷവും ഒരുമിച്ചാഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഭദ്രനും കുടുംബവും.

Shares 369

Post Your Comments

Close