തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കാൻ ധാരണയായി . മിനിമം ചാർജ് എട്ട് രൂപയാക്കാനാണ് എൽഡിഎഫ് യോഗത്തിൽ ധാരണ ആയത് .അന്തിമ തീരുമാനം നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ഉണ്ടാകും.
സൂപ്പർ ഫാസ്റ്റിലെയടക്കം നിരക്ക് വർദ്ധിക്കും. ഫാസ്റ്റ് പാസഞ്ചറിൽ മിനിമം നിരക്ക് 11 രൂപയാകും. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിലും മാറ്റമുണ്ടാകും. ആനുപാതികമായായിരിക്കും വർദ്ധനവുണ്ടാവുക.
അതേസമയം നിരക്ക് വർദ്ധനയുടെ കാര്യത്തിൽ സർക്കാർ ആലോചിച്ച് തീരമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. ഉചിതമായ തീരുമാനമെടുക്കാനാണ് എൽഡിഎഫ് സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നതെന്നും ഇടത് മുന്നണി യോഗത്തിന് ശേഷം ശശീന്ദ്രൻ പറഞ്ഞു.