India

പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ തട്ടിപ്പ്

മുംബൈ : പഞ്ചാബ് നാഷണൽ ബാങ്കിൽ ക്രമവിരുദ്ധ ഇടപാടുകൾ കണ്ടെത്തി.11,500 കോടി രൂപയുടെ ക്രമ വിരുദ്ധ ഇടപാടുകളാണ് കണ്ടെത്തിയത്. ഇതോടെ സെൻസെക്സിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഷെയർ വിലയിൽ കുറവുണ്ടായി.

മുംബൈ ബ്രാഞ്ചിന്റെ ഇടപാടിലാണ് ക്രമക്കേടുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ക്രമവിരുദ്ധമായി പണം പിൻവലിച്ചെന്നാണ് സൂചന. ബാങ്ക് അധികൃതരുടെ ഒത്താശയോടെയാണ് ചില ഇടപാടുകർ ക്രമവിരുദ്ധമായി പണം പിൻവലിച്ചതെന്നാണ് കരുതുന്നത്.

അന്വേഷണ ഏജൻസികളെ വിവരങ്ങൾ ധരിപ്പിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.

Shares 416

Post Your Comments

Close