ഹൈദരാബാദ് : ഇന്റർനെറ്റിൽ ഹിറ്റായ ഒരു അഡാർ ലവിലെ പാട്ടിനെതിരെ പരാതി . ഹൈദരാബാദിലെ ഫലാക്നുമ പൊലീസ് സ്റ്റേഷനിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു സംഘം പരാതി നൽകിയത്. പ്രിയ പ്രകാശ് വാര്യർ തകർത്തഭിനയിച്ച മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടിനെതിരെയാണ് പരാതി.
പാട്ടിലെ വരികൾ മുസ്ളിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പരാതി. അസദുദ്ദീൻ ഒവൈസി വിഷയത്തിൽ ഇടപെടണമെന്നും യുവാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 9 നായിരുന്നു പാട്ട് ലോഞ്ച് ചെയ്തത് . ദിവസങ്ങൾക്കുള്ളിൽ പാട്ട് സൂപ്പർ ഹിറ്റാവുകയും ചെയ്തു. യൂട്യൂബിൽ ഒന്നരക്കോടി ആളുകൾ വീക്ഷിക്കുകയും ചെയ്തു.പാട്ടിലെ നായികയായ പ്രിയക്ക് ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും നിരവധി ഫോളോവേഴ്സും ഉണ്ടായി.