കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയുടെ നാഭിയില്‍ ചവിട്ടി ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമം. കോടഞ്ചേരി കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പിയെ കേസില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവുമായി പൊലീസ് തന്നെ രംഗത്തെത്തി. തമ്പിയെ ഒഴിവാക്കിയാല്‍ മറ്റുള്ളവരെ അറസ്റ്റു ചെയ്യാമെന്നാണ് പൊലീസിന്റെ നിലപാട്.
അക്രമിസംഘത്തിന്റെ ചവിട്ടേറ്റ് നാലുമാസമായ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തിലെ മൂന്നാം പ്രതിയാണ് സിപിഎം കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറിയായ തമ്പി. തമ്പിയുടെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘത്തിന്റെ അക്രമത്തിലാണ് തേനംകുഴി സിബിയുടെ ഭാര്യ ജ്യോത്സനയുടെ നാഭിയ്ക്ക് ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചത്.
സിബിക്കും രണ്ട് കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. എന്നാല്‍ സംഭവത്തെ ലാഘവത്തോടെ കാണുന്ന പൊലീസ് രണ്ടാഴ്ച പിന്നിട്ടിട്ടിട്ടും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. തമ്പിയെ ദഴിവാക്കിയാല് മാത്രമെ മറ്റുള്ളവരെ അറസ്റ്റുചെയ്യുവെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം തമ്പിയുടെ നേതൃത്വത്തില്‍ സിബിക്കും കുടുംബത്തിനുമെതിരെ ഭീഷണി തുടരുകയാണ്. പൊലീസ് നിലപാടിനെതിരെ സ്റ്റേഷന് ഉപരോധം ഉള്‍പ്പെടെ സമരവുമായി രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ് സിബിയുടെ കുടുംബം.