കാലിഫോർണിയ : പസഫിക് സമുദ്രത്തിനു മുകളിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ എൻജിനു തകരാർ.
വിമാനം അടിയന്തരമായി യുഎസിലെ ഹോണോലുലു വിമാനത്താവളത്തിൽ ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി
യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിലെ എൻജിനുകളിൽ ഒന്നിനാണു തകരാറുണ്ടായത്.363 യാത്രക്കാരും 10 ജീവനക്കാരുമാണു വിമാനത്തിൽ ഉണ്ടായിരുന്നത്.
സാൻഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന 777 വിമാനമാണ് എൻജിൻ തകരാറിനെത്തുടർന്നു ഹോണോലുലു വിമാനത്താവളത്തിൽ ഇറക്കിയത്.
വെള്ളത്തിനു മുകളിലൂടെ മൂന്നു മണിക്കൂർ പറക്കാൻ സാധിക്കും വിധത്തിലാണു വിമാനത്തിലെ ഒരു യന്ത്രം രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഇതാണ് അപകടം ഒഴിവാക്കിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു.
വലതുഭാഗത്തെ എൻജിന്റെ പുറംമൂടി നഷ്ടപ്പെട്ടിട്ടും വിമാനം പറക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.
that looks bad, plane and simple ✈️ #ua1175 pic.twitter.com/EKXUxDBw9q
— Erik Haddad (@erikhaddad) February 13, 2018