പ്രിട്ടോറിയ∙ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്, പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുമയെ മാറ്റാൻ തീരുമാനം എടുത്തതിനു പിന്നാലെയാണു രാജി പ്രഖ്യാപനം.
സ്ഥാനമൊഴിയുകയോ പാർലമെന്റിൽ വിശ്വാസവോട്ടു തേടുകയോ വേണമെന്നാണ് എഎന്‍സി സുമയോട് ആവശ്യപ്പെട്ടിരുന്നത്.
എഎന്‍സി അദ്ധ്യക്ഷനും ഡപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ റമഫോസ പുതിയ പ്രസിഡന്റാകുമെന്നാണു സൂചന.
ടെലിവിഷനിലുടെ രാജി പ്രഖ്യാപിച്ച ജേക്കബ് സുമ എഎൻസിയുടെ തീരുമാനത്തോടു വിയോജിക്കുന്നുവെന്നും പ്രസ്താവിച്ചു.
എഎന്‍സിയുടെ 107 അംഗ ദേശീയ എക്സിക്യൂട്ടീവ് 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണു ജേക്കബ് സുമയെ മാറ്റുന്നതു സംബന്ധിച്ചു തീരുമാനമെടുത്തത്.
2009ലാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി അധികാരത്തിലേറുന്നത്.