കണ്ണൂർ : സി.പി.എം ശക്തികേന്ദ്രമായ കണ്ണൂർ തില്ലങ്കേരി മാമ്പറത് നിന്നും ബോംബും ആയുധങ്ങളും പിടികൂടി. മാമ്പറം പുന്നാട് റോഡിലെ കലുങ്കിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ.
ഇരുമ്പ് ദണ്ഡും പ്രത്യേക രീതിയിൽ നിർമ്മിച്ച ആയുധങ്ങളും നാടന്‍ ബോംബും 6 ഓളം സ്റ്റീൽ ബോംബ് നിർമ്മാണ സാമഗ്രികളുമാണ് പിടികൂടിയത്. മൂന്ന് ദിവസം മുൻപും സി.പി.എം ശക്തികേന്ദ്രമായ പ്രദേശത്ത് നിന്ന് സ്റ്റീൽ ബോംബും നാടൻ ബോംബുകളും ബോംബ് നിർമ്മാണ സാമഗ്രികളും കണ്ടെത്തിയിരുന്നു.
ഇതു സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിൽ ബോംബും ആയുധങ്ങളും കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് മുഴക്കുന്ന് എസ് ഐ പി രാജേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.